അനുഗ്രഹശാസ്ത്രം
നമ്മുടെ പിതാമഹന്മാരും ഗുരുക്കന്മാരും മഹര്ഷികളും (ജാതി മതഭേദമന്യേ ) അനുഗ്രഹിക്കുക എന്നുള്ള കര്‍മ്മം അന്ഗീകരിച്ചിട്ടുള്ളതും ഇന്നും എന്നും തുടര്‍ന്നുപോകുന്നതും ആയ ഒരു സംസ്കാരമാണ്. ശിഷ്യനെ ഗുരു അനുഗ്രഹിക്കുന്നതും മക്കളെ മാതാപിതാക്കന്മാര്‍ അനുഗ്രഹിക്കുന്നതും ഭക്തരെ ഈശ്വരന്മാര്‍ അനുഗ്രഹിക്കുന്നതും എല്ലാം ഒന്ന് തന്നെ. തികച്ചും ഒരു അളവുകോല്‍ ഇല്ലാത്ത പ്രതിഭാസമാണ് നാം ഇപ്പോള്‍ പറഞ്ഞു വരുന്നത്. ഒരു വസ്തുവിനെ നമ്മള്‍ കാണുന്നില്ലെങ്കിലും അതിന്‍റെ സാമീപ്യമോ അതിന്‍റെ ശക്തിയോ അനുഭവിച്ചരിയുകയോ ചെയ്യാന്‍ ചിലപ്പോളെങ്കിലും നമ്മുടെ ജീവിതത്തില്‍ നമുക്ക് അവസരം വന്നിട്ടുണ്ടാവും. അങ്ങിനെ പറഞ്ഞു വരുന്ന ഒന്നായി തന്നെ ഇതിനെയും നമുക്ക് കണക്കിലെടുക്കാംഉദാത്തമായ മനുഷ്യ മനസ്സിന്‍റെ കഴിവുകള്‍ പണ്ട് മുതലേ മനുഷ്യകുലം മനസ്സിലാക്കിയിരുന്നു. അതില്‍ വെച്ച് ഏറ്റവും പ്രാധാന്യമായ രണ്ടു കാര്യങ്ങളാണ് സ്നേഹവും ഭക്തിയും. ഈ രണ്ടു വാക്കുകളിലും അടങ്ങിയിരിക്കുന്ന ഊര്‍ജ്ജം (എനര്‍ജി) ഒരിക്കലും നമുക്ക് കണക്കാക്കാന്‍ കഴിയില്ലത്രേ. അതുകൊണ്ടുതന്നെയാണ് ഇന്നും മനുഷ്യമനസ്സുകളെ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രതിഭാസങ്ങളായി സ്നേഹവും ഭക്തിയും നിലനില്‍ക്കുന്നത്. നമുക്കിതിനെ ഒരു പക്ഷെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി ചിത്രീകരിക്കാം. കാരണം ഭക്തിയുടെ പാരമ്യതയിലും സ്നേഹത്തിന്‍റെ പാരമ്യതയിലും നമ്മള്‍ എത്തി ചേരുന്നത് ഒരു ലക്ഷ്യസ്ഥാനതാണ്. അത് കൊണ്ട് തന്നെ ഈ രണ്ടു സംസ്കാരത്തിനും ഒരേ പ്രാധാന്യം തന്നെയാണ് നമ്മുടെ ജീവിതത്തിലും ഉള്ളത്. ഭക്തിയില്ലാത്ത സ്നേഹവും സ്നേഹമില്ലാത്ത ഭക്തിയും രണ്ടും നിഷ്ഫലമാണ്.
പുരാണങ്ങളിലെ ആചാര്യന്മാര്‍ നമ്മള്‍ വായിച്ചിട്ടുള്ളത് പോലെ തങ്ങളുടെ അനുചരന്മാരേയും അനുയായികളെയും ശിഷ്യന്മാരെയും അനുഗ്രഹിച്ചയക്കുക എന്നുള്ള ഒരു പതിവുണ്ട്. ഇന്നും ആ പതിവ് തെറ്റാതെ നമ്മള്‍ വീട്ടിലായാലും വിദ്യാലയങ്ങളിലായാലും ടെവാലയങ്ങളിലായാലും അനുഗ്രഹം തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. എന്താണ് അനുഗ്രഹം കൊണ്ട് സാധിക്കുന്നത്? ഉത്തരങ്ങള്‍ പലതുമുണ്ടെങ്കിലും അതിന്‍റെ ശാസ്ത്രീയതയിലേക്ക് ഒരു എത്തിനോട്ടം നമുക്ക് നടത്താം. മനുഷ്യ മനസ്സിന്‍റെ അപാരമായിട്ടുള്ള ശക്തി വിശേഷതെയാണ് നമ്മള്‍ ഇവിടെ ആദ്യം കാണേണ്ടത്. മനസ്സിന്‍റെ ശക്തി സ്വരൂപനമാണ് പണ്ടുള്ള മഹര്‍ഷിമാര്‍ തപസ്സു ചെയ്തതും ഇന്നത്തെ വിദ്യാര്‍ഥികള്‍ പഠിക്കുന്നതും ദേവാലയങ്ങളില്‍ ഭക്തന്മാര്‍ പ്രാര്‍ത്ഥന ചൊല്ലുന്നതും എല്ലാം ഒന്ന് തന്നെ. മനുഷ്യ മനസ്സിന്‍റെ ഈ ശക്തി സംഭരണത്തില്‍ ഒരു കാര്യം വ്യക്തമാകുന്നു. ഒരു വ്യക്തിയുടെ അറിവ് ആത്മവിശ്വാസം ആത്മപ്രകാശം ഇതെല്ലാം അവന്‍ അറിയാതെ തന്നെ മനസ്സ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു . പിന്നീടൊരിക്കല്‍ ഈ ശക്തിയെ തന്നെ നമുക്ക് മറ്റൊരാളില്‍ പ്രവേശിപ്പിക്കണമെങ്കില്‍ അതിനു പറ്റിയ ഏറ്റവും എളുപ്പമുള്ള വിദ്യയാണ് അനുഗ്രഹം. അനുഗ്രഹമെന്നത് വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടുമാകാം. പ്രവൃത്തി കൊണ്ടാകുമ്പോള്‍ ആചാര്യന്മാര്‍ അനുയായികളെ അനുഗ്രഹില്‍ക്കുന്നത് പോലെയും അച്ഛനമ്മ്മമാര്‍ മക്കളെ അനുഗ്രഹിക്കുന്നത് പോലെയും ഗുരുക്കന്മാര്‍ ശിഷ്യന്മാരെ അനുഗ്രഹിക്കുനത് പോലെയും തലയില്‍ കൈ വെച്ച് അനുഗ്രഹവര്‍ഷം ചൊരിയുന്നത് നമ്മള്‍ ദര്ഷിചിട്ടുണ്ട്. ഇവിടെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് നമുക്കരിയെണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആ അനുഗ്രഹത്തിന്‍റെ പരിപൂര്‍ണമായ ഫലം നമുക്ക് ലഭിക്കാനിടയുണ്ടാകൂ. അനുഗ്രഹരൂപേന നമ്മളില്‍ ഒരു ശക്തി പകര്‍ന്നു തരികയാണ് വാസ്തവത്തില്‍ ഇത് കൊണ്ട് ഉദ്ടെശിക്കപെട്ടിരിക്കുന്നത് . ഒരു വലിയ കുന്നിന്‍റെ മുകളില്‍ നിന്ന് ഒരു നദി താഴേക്കു പ്രവഹിക്കുന്നതു പോലെ അസാധാരണ ശക്തി പ്രഭാവമുള്ള ആചാര്യന്മാര്‍
അറിവും സംസ്കാരവും കഴിവും അനുഗ്രഹ രൂപേണ തങ്ങളേക്കാള്‍ തുലോം കഴിവ് കുറഞ്ഞവരിലേക്ക് പകര്‍ന്നു കൊടുക്കുന്ന പ്രതിഭാസമാണ് ഇത്. മനുഷ്യ മനസ്സിന്‍റെ വിവിധതലങ്ങളെ കുറിച്ച് ലോകമെമ്പാടും അറിവുള്ള വ്യക്തികള്‍ വളരെയധികം നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഇനിയും അതിന്‍റെ നിഗൂടതകള്‍ അല്ലെങ്ങില്‍ അതിന്‍റെ പൊരുള്‍ മനസ്സിലാകാതെ കിടക്കുന്ന ആഴതട്ടുകളുണ്ട്. ആ അനുഗ്രഹപ്രവാഹം ഇത് പോലെ ഒന്നായി നമുക്ക് കാണാവുന്നതാണ്. അത് കൊണ്ട് ഏതു കാര്യത്തിനു പുറപ്പെടുമ്പോഴും ആചാര്യനെ കണ്ടു നമസ്കരിക്കാന്‍, മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാന്‍ നമ്മള്‍ മറക്കരുത്, മടി കാണിക്കരുത്. ആചാര്യന്മാരും മുതിര്‍ന്നവരും അതുപോലെ തങ്ങളെ വനങ്ങുന്നവര്‍ക്ക് അനുഗ്രഹം വര്ഷിക്കേണ്ടാതാണ്. ഏതു കാര്യം ചെയ്യാനിരങ്ങുതത്തിനു മുന്നേ ദൈവസ്മരണ, ഗുരു സ്മരണ , മാതാ പിതാ വന്ദനം എന്നിവ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. കര്‍മവിജയം നേടുവാനും ജീവിതത്തില്‍ ഉന്നതി പ്രാപിക്കുവാനും ആഗ്രഹിക്കുന്നവരെല്ലാം തന്നെ ഈ കാര്യം മറക്കാതിരുന്നാല്‍ അതിന്‍റെ ഗുണം അവര്‍ക്ക് തന്നെയെന്നു പിന്നീടെല്ലാം തെളിയുന്നതാണ്.
സ്നേഹാശംസകളോടെ

hmm... really good... good article... even our great adi sankara followed the same path.. blessings of guru and parents are really important...modern science may not be able to explain it in detail...since its works beyond the sense organs...if u can work on the same article we can publish it in a more popular blog which promote the same school of thought... keep writing...keep on explore more...
ReplyDelete